ഇസ്‌ലാം സ്വീകരിക്കൂ, ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്ലാം അൽ-ഹഖ്: ഖുർആൻ & ഹദീസ്
(സത്യമായ ഇസ്ലാം)



വിഷയം - Mu'amalah Hadiah Sedekah Menyembunyikan Sedekah

ആയത് തിരയൽ ഫലങ്ങൾ :
ആകെ ആയത് : 4
271
Q.S അൽ-ബഖറ (2:271)

اِنْ تُبْدُوا الصَّدَقٰتِ فَنِعِمَّا هِيَۚ وَاِنْ تُخْفُوْهَا وَتُؤْتُوْهَا الْفُقَرَاۤءَ فَهُوَ خَيْرٌ لَّكُمْ ۗ وَيُكَفِّرُ عَنْكُمْ مِّنْ سَيِّاٰتِكُمْ ۗ وَاللّٰهُ بِمَا تَعْمَلُوْنَ خَبِيْرٌ

in tubduṣ-ṣadaqāti fani‘immā hiy(a), wa in tukhfūhā wa tu'tūhal-fuqarā'a fahuwa khairul lakum, wa yukaffiru ‘ankum min sayyi'ātikum, wallāhu bimā ta‘malūna khabīr(un).

നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കി ദരിദ്രര്‍ക്ക് നല്‍കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കും. അല്ലാഹു നിങ്ങളുടെ ചില പാപങ്ങള്‍ മായ്ച്ചുകളയും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.


274
Q.S അൽ-ബഖറ (2:274)

اَلَّذِيْنَ يُنْفِقُوْنَ اَمْوَالَهُمْ بِالَّيْلِ وَالنَّهَارِ سِرًّا وَّعَلَانِيَةً فَلَهُمْ اَجْرُهُمْ عِنْدَ رَبِّهِمْۚ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَ

allażīna yunfiqūna amwālahum bil-laili wan-nahāri sirraw wa ‘alāniyatan falahum ajruhum ‘inda rabbihim, wa lā khaufun ‘alaihim wa lā hum yaḥzanūn(a).

രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിക്കുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.


31
Q.S ഇബ്രാഹിം (14:31)

قُلْ لِّعِبَادِيَ الَّذِيْنَ اٰمَنُوْا يُقِيْمُوا الصَّلٰوةَ وَيُنْفِقُوْا مِمَّا رَزَقْنٰهُمْ سِرًّا وَّعَلَانِيَةً مِّنْ قَبْلِ اَنْ يَّأْتِيَ يَوْمٌ لَّا بَيْعٌ فِيْهِ وَلَا خِلٰلٌ

qul li‘ibādiyal-lażīna āmanū yuqīmuṣ-ṣalāta wa yunfiqū mimmā razaqnāhum sirraw wa ‘alāniyatam min qabli ay ya'tiya yaumul lā bai‘un fīhi wa lā khilāl(un).

(നബിയേ,) വിശ്വസിച്ചവരായ എന്റെ ദാസൻമാരോട് പറയുക: ക്രയവിക്രയമോ സൗഹൃദമോ ഇല്ലാത്ത ഒരു ദിവസം വരുന്നതിന് മുമ്പ്, അവർ നമസ്കാരം നിർവഹിക്കുകയും, നാം നൽകുന്ന ഉപജീവനത്തിൽ നിന്ന് രഹസ്യമായോ പരസ്യമായോ ചെലവഴിക്കുകയും ചെയ്യട്ടെ.


29
Q.S ഫാത്തിർ (35:29)

اِنَّ الَّذِيْنَ يَتْلُوْنَ كِتٰبَ اللّٰهِ وَاَقَامُوا الصَّلٰوةَ وَاَنْفَقُوْا مِمَّا رَزَقْنٰهُمْ سِرًّا وَّعَلَانِيَةً يَّرْجُوْنَ تِجَارَةً لَّنْ تَبُوْرَۙ

innal-lażīna yatlūna kitāballāhi wa aqāmuṣ-ṣalāta wa anfaqū mimmā razaqnāhum sirraw wa ‘alāniyatay yarjūna tijāratal lan tabūr(a).

തീർച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം (ഖുർആൻ) പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, നാം നൽകിയിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർ ആഗ്രഹിക്കുന്നത് നഷ്ടം വരുത്താത്ത ഒരു കച്ചവടമാണ്.