وَلَا تَدْعُ مَعَ اللّٰهِ اِلٰهًا اٰخَرَۘ لَآ اِلٰهَ اِلَّا هُوَۗ كُلُّ شَيْءٍ هَالِكٌ اِلَّا وَجْهَهٗ ۗ لَهُ الْحُكْمُ وَاِلَيْهِ تُرْجَعُوْنَ ࣖ
wa lā tad‘u ma‘allāhi ilāhan ākhar(a), lā ilāha illā huw(a), kullu syai'in hālikun illā wajhah(ū), lahul-ḥukmu wa ilaihi turja‘ūn(a).
അല്ലാഹുവിനെ കൂടാതെ മറ്റു ദൈവങ്ങളെ നിങ്ങൾ ആരാധിക്കരുത്. അവനല്ലാതെ (ആരാധിക്കപ്പെടാൻ അർഹതയുള്ള) ഒരു ദൈവവുമില്ല. അല്ലാഹുവൊഴികെ മറ്റെല്ലാം നശിക്കും. എല്ലാ തീരുമാനങ്ങളും അവന്റെ അധികാരത്തിലാണ്, അവനിലേക്ക് മാത്രമേ നിങ്ങൾ മടക്കപ്പെടുകയുള്ളൂ.
اِنَّكَ مَيِّتٌ وَّاِنَّهُمْ مَّيِّتُوْنَ ۖ
innaka mayyituw wa innahum mayyitūn(a).
തീർച്ചയായും നീ (മുഹമ്മദ് നബി) മരിക്കും, അവരും മരിക്കും.
كُلُّ مَنْ عَلَيْهَا فَانٍۖ
kullu man ‘alaihā fān(in).
ഭൂമിയിലുള്ളതെല്ലാം നശിക്കും,
وَّيَبْقٰى وَجْهُ رَبِّكَ ذُو الْجَلٰلِ وَالْاِكْرَامِۚ
wa yabqā wajhu rabbika żul-jalāli wal-ikrām(i).
എന്നാൽ മഹത്വവും തേജസ്സുമുള്ള നിന്റെ നാഥന്റെ മുഖം ശാശ്വതമായി നിലനിൽക്കും.