مَنْ كَانَ عَدُوًّا لِّلّٰهِ وَمَلٰۤىِٕكَتِهٖ وَرُسُلِهٖ وَجِبْرِيْلَ وَمِيْكٰىلَ فَاِنَّ اللّٰهَ عَدُوٌّ لِّلْكٰفِرِيْنَ
man kāna ‘aduwwal lillāhi wa malā'ikatihī wa rusulihī wa jibrīla wa mīkāla fa innallāha ‘aduwwul lil-kāfirīn(a).
ആരെങ്കിലും അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും അവന്റെ ദൂതന്മാരുടെയും ജിബ്‌രീലിന്റെയും മീകാഈലിന്റെയും ശത്രുവാണെങ്കിൽ, തീർച്ചയായും അല്ലാഹു അവിശ്വാസികളുടെ ശത്രുവാണ്.
اٰمَنَ الرَّسُوْلُ بِمَآ اُنْزِلَ اِلَيْهِ مِنْ رَّبِّهٖ وَالْمُؤْمِنُوْنَۗ كُلٌّ اٰمَنَ بِاللّٰهِ وَمَلٰۤىِٕكَتِهٖ وَكُتُبِهٖ وَرُسُلِهٖۗ لَا نُفَرِّقُ بَيْنَ اَحَدٍ مِّنْ رُّسُلِهٖ ۗ وَقَالُوْا سَمِعْنَا وَاَطَعْنَا غُفْرَانَكَ رَبَّنَا وَاِلَيْكَ الْمَصِيْرُ
Āmanar-rasūlu bimā unzila ilaihi mir rabbihī wal-mu'minūn(a), kullun āmana billāhi wa malā'ikatihī wa kutubihī wa rusulih(ī), lā nufarriqu baina aḥadim mir rusulih(ī), wa qālū sami‘nā wa aṭa‘nā, gufrānaka rabbanā wa ilaikal-maṣīr(u).
തന്റെ രക്ഷിതാവിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ (ഖുർആനിൽ) റസൂൽ (മുഹമ്മദ്) വിശ്വസിച്ചു, അതുപോലെ വിശ്വസിച്ചവരും വിശ്വസിച്ചു. എല്ലാവരും അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചു. (അവർ പറഞ്ഞു:) "അവന്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഞങ്ങൾ ഒരു വിവേചനവും കൽപ്പിക്കുന്നില്ല." അവർ പറഞ്ഞു: "ഞങ്ങൾ കേട്ടു, അനുസരിച്ചു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം."
يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اٰمِنُوْا بِاللّٰهِ وَرَسُوْلِهٖ وَالْكِتٰبِ الَّذِيْ نَزَّلَ عَلٰى رَسُوْلِهٖ وَالْكِتٰبِ الَّذِيْٓ اَنْزَلَ مِنْ قَبْلُ ۗوَمَنْ يَّكْفُرْ بِاللّٰهِ وَمَلٰۤىِٕكَتِهٖ وَكُتُبِهٖ وَرُسُلِهٖ وَالْيَوْمِ الْاٰخِرِ فَقَدْ ضَلَّ ضَلٰلًا ۢ بَعِيْدًا
yā ayyuhal-lażīna āmanū āminū billāhi wa rasūlihī wal-kitābil-lażī nazzala ‘alā rasūlihī wal-kitābil-lażī anzala min qabl(u), wa may yakfur billāhi wa malā'ikatihī wa kutubihī wa rusulihī wal-yaumil-ākhiri faqad ḍalla ḍalālam ba‘īdā(n).
സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിലും മുമ്പ് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കിൽ, തീർച്ചയായും അവൻ വളരെ ദൂരം പിഴച്ചു പോയിരിക്കുന്നു.