اِنَّ فِيْ خَلْقِ السَّمٰوٰتِ وَالْاَرْضِ وَاخْتِلَافِ الَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِيْ تَجْرِيْ فِى الْبَحْرِ بِمَا يَنْفَعُ النَّاسَ وَمَآ اَنْزَلَ اللّٰهُ مِنَ السَّمَاۤءِ مِنْ مَّاۤءٍ فَاَحْيَا بِهِ الْاَرْضَ بَعْدَ مَوْتِهَا وَبَثَّ فِيْهَا مِنْ كُلِّ دَاۤبَّةٍ ۖ وَّتَصْرِيْفِ الرِّيٰحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاۤءِ وَالْاَرْضِ لَاٰيٰتٍ لِّقَوْمٍ يَّعْقِلُوْنَ
inna fī khalqis-samāwāti wal-arḍi wakhtilāfil-laili wan-nahāri wal-fulkil-latī tajrī fil-baḥri bimā yanfa‘un-nāsa wa mā anzalallāhu minas-samā'i mim mā'in fa aḥyā bihil-arḍa ba‘da mautihā wa baṡṡa fīhā min kulli dābbah(tin), wa taṣrīfir-riyāḥi was-saḥābil-musakhkhari bainas-samā'i wal-arḍi la'āyātil liqaumiy ya‘qilūn(a).
തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യർക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും, ആകാശത്ത് നിന്ന് അല്ലാഹു വെള്ളം ചൊരിഞ്ഞുതന്നതിലും, ഭൂമി നിർജീവമായതിനുശേഷം അതുമൂലം അതിന് ജീവൻ നൽകിയതിലും, അതിൽ എല്ലാതരം ജീവജാലങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിമാറ്റത്തിലും, ആകാശങ്ങൾക്കും ഭൂമിക്കും ഇടയിൽ നിയന്ത്രിക്കപ്പെടുന്ന മേഘങ്ങളിലും - ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകൾക്ക് തീർച്ചയായും പല ദൃഷ്ടാന്തങ്ങളുമുണ്ട്.
وَلِسُلَيْمٰنَ الرِّيْحَ غُدُوُّهَا شَهْرٌ وَّرَوَاحُهَا شَهْرٌۚ وَاَسَلْنَا لَهٗ عَيْنَ الْقِطْرِۗ وَمِنَ الْجِنِّ مَنْ يَّعْمَلُ بَيْنَ يَدَيْهِ بِاِذْنِ رَبِّهٖۗ وَمَنْ يَّزِغْ مِنْهُمْ عَنْ اَمْرِنَا نُذِقْهُ مِنْ عَذَابِ السَّعِيْرِ
wa lisulaimānar-rīḥa guduwwuhā syahruw wa rawāḥuhā syahr(un), wa asalnā lahū ‘ainal-qiṭr(i), wa minal-jinni may ya‘malu baina yadaihi bi'iżni rabbih(ī), wa may yazig minhum ‘an amrinā nużiqhu min ‘ażābis-sa‘īr(i).
സുലൈമാന്ന് നാം കാറ്റുകളെ അധീനപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ യാത്ര പോലെയും വൈകുന്നേര സഞ്ചാരം ഒരു മാസത്തെ യാത്ര പോലെയുമുള്ളതായിരുന്നു. അദ്ദേഹത്തിന് വേണ്ടി ഉരുകിയ ചെമ്പ് നാം ഒഴുക്കികൊടുക്കുകയും ചെയ്തു. ജിന്നുകളിൽ ചിലരും അവരുടെ രക്ഷിതാവിന്റെ അനുമതിയോടെ അദ്ദേഹത്തിന്റെ മുമ്പാകെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരിൽ ആരെങ്കിലും നമ്മുടെ കൽപന ലംഘിക്കുകയാണെങ്കിൽ നാം അവന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
وَاخْتِلَافِ الَّيْلِ وَالنَّهَارِ وَمَآ اَنْزَلَ اللّٰهُ مِنَ السَّمَاۤءِ مِنْ رِّزْقٍ فَاَحْيَا بِهِ الْاَرْضَ بَعْدَ مَوْتِهَا وَتَصْرِيْفِ الرِّيٰحِ اٰيٰتٌ لِّقَوْمٍ يَّعْقِلُوْنَ
wakhtilāfil-laili wan-nahāri wa mā anzalallāhu minas-samā'i mir rizqin fa aḥyā bihil-arḍa ba‘da mautihā wa taṣrīfir-riyāḥi āyātul liqaumiy ya‘qilūn(a).
രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്ത് നിന്ന് മഴ ചൊരിഞ്ഞുതന്ന് അതുവഴി ഭൂമിയെ അതിന്റെ നിർജീവാവസ്ഥയ്ക്ക് ശേഷം സജീവമാക്കുന്നതിലും, കാറ്റുകളുടെ ഗതി മാറുന്നതിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
وَالذّٰرِيٰتِ ذَرْوًاۙ
waż-żāriyāti żarwā(n).
പൊടിയെ പറത്തിക്കളയുന്ന (കാറ്റ്) തന്നെയാണ സത്യം,
وَفِيْ عَادٍ اِذْ اَرْسَلْنَا عَلَيْهِمُ الرِّيْحَ الْعَقِيْمَۚ
wa fī ‘ādin iż arsalnā ‘alaihimur-rīḥal-‘aqīm(a).
ആദ് ജനതയിലും (കഥയുണ്ട്). നാം അവരുടെ നേരെ ഒരു വിനാശകരമായ കാറ്റ് അയച്ച സന്ദർഭം.
مَا تَذَرُ مِنْ شَيْءٍ اَتَتْ عَلَيْهِ اِلَّا جَعَلَتْهُ كَالرَّمِيْمِۗ
mā tażaru min syai'in atat ‘alaihi illā ja‘alathu kar-ramīm(i).
(കാറ്റ്) അതിൽ പതിക്കുന്ന യാതൊന്നും അവശേഷിപ്പിക്കില്ല, മറിച്ച് അതിനെ പൊടിപോലെയാക്കുന്നു.
وَالْمُرْسَلٰتِ عُرْفًاۙ
wal-mursalāti ‘urfā(n).
നന്മ കൊണ്ടുവരാൻ അയക്കപ്പെട്ട (മലക്കുകൾ) തന്നെ സത്യം,
فَالْعٰصِفٰتِ عَصْفًاۙ
fal-‘āṣifāti ‘aṣfā(n).
(മലക്കുകൾ) വേഗത്തിൽ പറന്നു പോകുന്നു,