وَاَوْحٰى رَبُّكَ اِلَى النَّحْلِ اَنِ اتَّخِذِيْ مِنَ الْجِبَالِ بُيُوْتًا وَّمِنَ الشَّجَرِ وَمِمَّا يَعْرِشُوْنَۙ
wa auḥā rabbuka ilan-naḥli anittakhiżī minal-jibāli buyūtaw wa minasy-syajari wa mimmā ya‘risyūn(a).
നിന്റെ നാഥൻ തേനീച്ചകൾക്ക് ഇപ്രകാരം ബോധനം നൽകിയിട്ടുണ്ട്: "മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിപ്പൊക്കിയ ഇടങ്ങളിലും നിങ്ങൾ കൂടുണ്ടാക്കുക.
ثُمَّ كُلِيْ مِنْ كُلِّ الثَّمَرٰتِ فَاسْلُكِيْ سُبُلَ رَبِّكِ ذُلُلًاۗ يَخْرُجُ مِنْۢ بُطُوْنِهَا شَرَابٌ مُّخْتَلِفٌ اَلْوَانُهٗ ۖفِيْهِ شِفَاۤءٌ لِّلنَّاسِۗ اِنَّ فِيْ ذٰلِكَ لَاٰيَةً لِّقَوْمٍ يَّتَفَكَّرُوْنَ
Ṡumma kulī min kulliṡ-ṡamarāti faslukī subula rabbiki żululā(n), yakhruju mim buṭūnihā syarābum mukhtalifun alwānuhū fīhi syifā'ul lin-nās(i), inna fī żālika la'āyatal liqaumiy yatafakkarūn(a).
പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ച്, നിന്റെ രക്ഷിതാവിന്റെ വഴികളിൽ പ്രവേശിക്കുക. അവ നിനക്ക് എളുപ്പമാക്കിത്തന്നിരിക്കുന്നു. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങ്ങളിലുള്ള ഒരു പാനീയം പുറപ്പെടുന്നു. അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. തീർച്ചയായും അതിൽ ചിന്തിക്കുന്ന ആളുകൾക്ക് ഒരു ദൃഷ്ടാന്തമുണ്ട്.