اِنْ تَجْتَنِبُوْا كَبَاۤىِٕرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّاٰتِكُمْ وَنُدْخِلْكُمْ مُّدْخَلًا كَرِيْمًا
in tajtanibū kabā'ira mā tunhauna ‘anhu nukaffir ‘ankum sayyi'ātikum wa nudkhilkum mudkhalan karīmā(n).
നിങ്ങളോട് നിഷിദ്ധമാക്കപ്പെട്ട വൻപാപങ്ങൾ നിങ്ങൾ വർജ്ജിക്കുന്ന പക്ഷം നിങ്ങളുടെ പാപങ്ങൾ നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.
وَلَا تَقْرَبُوا الزِّنٰىٓ اِنَّهٗ كَانَ فَاحِشَةً ۗوَسَاۤءَ سَبِيْلًا
wa lā taqrabuz-zinā innahū kāna fāḥisyah(tan), wa sā'a sabīlā(n).
നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീർച്ചയായും അത് ഒരു മ്ലേച്ഛവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു.
وَالَّذِيْنَ هُمْ لِفُرُوْجِهِمْ حٰفِظُوْنَ ۙ
wal-lażīna hum lifurūjihim ḥāfiẓūn(a).
സ്വകാര്യഭാഗങ്ങൾ സൂക്ഷിക്കുന്നവർക്കും,
اُولٰۤىِٕكَ هُمُ الْوٰرِثُوْنَ ۙ
ulā'ika humul-wāriṡūn(a).
അവരാണ് അനന്തരാവകാശികളാകുന്നത്.
الَّذِيْنَ يَرِثُوْنَ الْفِرْدَوْسَۗ هُمْ فِيْهَا خٰلِدُوْنَ
allażīna yariṡūnal-firdaus(a), hum fīhā khālidūn(a).
(അതായത്) സ്വർഗം അനന്തരാവകാശമായി നേടുന്നവർ. അവർ അതിൽ നിത്യവാസികളായിരിക്കും.
يَأْتُوْكَ بِكُلِّ سَحَّارٍ عَلِيْمٍ
ya'tūka bikulli saḥḥārin ‘alīm(in).
അവർ എല്ലാ സമർത്ഥരായ ജാലവിദ്യക്കാരെയും തീർച്ചയായും നിങ്ങളുടെ അടുക്കൽ കൊണ്ടുവരും.
وَلِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ لِيَجْزِيَ الَّذِيْنَ اَسَاۤءُوْا بِمَا عَمِلُوْا وَيَجْزِيَ الَّذِيْنَ اَحْسَنُوْا بِالْحُسْنٰىۚ
wa lillāhi mā fis-samāwāti wa mā fil-arḍ(i), liyajziyal-lażīna asā'ū bimā ‘amilū wa yajziyal-lażīna aḥsanū bil-ḥusnā.
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവിന്റേതാണ്. (അങ്ങനെ) തിന്മ ചെയ്തവർക്ക് അവർ പ്രവർത്തിച്ചതനുസരിച്ച് പ്രതിഫലം നൽകുകയും, സൽകർമ്മം ചെയ്തവർക്ക് ഏറ്റവും നല്ല പ്രതിഫലം (സ്വർഗം) നൽകുകയും ചെയ്യും.
وَّالَّذِيْنَ هُمْ لِفُرُوْجِهِمْ حٰفِظُوْنَۙ
wal-lażīna hum lifurūjihim ḥāfiẓūn(a).
സ്വകാര്യഭാഗങ്ങൾ സൂക്ഷിക്കുന്നവർക്കും,
اِلَّا عَلٰٓى اَزْوَاجِهِمْ اَوْ مَا مَلَكَتْ اَيْمَانُهُمْ فَاِنَّهُمْ غَيْرُ مَلُوْمِيْنَۚ
illā ‘alā azwājihim au mā malakat aimānuhum fa innahum gairu malūmīn(a).
തങ്ങളുടെ ഭാര്യമാരുടെയോ, വലതുകൈകൾ ഉടമപ്പെടുത്തിയിരിക്കുന്ന അടിമകളുടെയോ കാര്യത്തിലൊഴികെ. അപ്പോൾ അവർ കുറ്റക്കാരല്ല.
فَمَنِ ابْتَغٰى وَرَاۤءَ ذٰلِكَ فَاُولٰۤىِٕكَ هُمُ الْعَادُوْنَۚ
fa manibtagā warā'a żālika fa ulā'ika humul-‘ādūn(a).
അതുകൊണ്ട് അതിനപ്പുറം നോക്കുന്നവർ (വ്യഭിചാരം, സ്വവർഗാനുരാഗികൾ, ലെസ്ബിയൻസ് തുടങ്ങിയവർ), അവർ പരിധികൾ ലംഘിക്കുന്നവരാണ്.